മീൻ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം

Jan 15, 2024

seena

ആലപ്പുഴ: മീൻ കൃഷിക്കായി ഒരുക്കിയ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് പഴവീട് ചിറയിൽ അഖിൽ രാജ് (29) ആണ് മരിച്ചത്. ചെറുതനയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ.

കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കൾക്കൊപ്പം മീൻ വളർത്തു കേന്ദ്രത്തിലെത്തിയ അഖിലിനു മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പിന്നാലെ അഖിൽ മോട്ടോറിനു മുകളേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. രാജൻ- അനിത ദമ്പതികളുടെ മകനാണ് അഖിൽ. രാഹുൽ രാജ് സഹോദരൻ.

cake tower new
LATEST NEWS
ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ...

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ...