ഡ്രൈവിംഗിനിടെ ഹൃദയാഘാതം; മരണ വേദനയിലും സ്‌കൂൾ ബസ് സുരക്ഷിതമായി പാർക്ക് ചെയ്തു

Jul 27, 2024

seena

കോയമ്പത്തൂരിൽ സ്‌കൂൾ ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മരണവേദനയെടുത്ത് പുളയുമ്പോഴും ഇരുപതോളം കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കിയാണ് ഡ്രൈവറായ സോമലയപ്പൻ മരണത്തിന് കീഴടങ്ങിയത്. ബസ് സുരക്ഷിതമായി പാർക്ക് ചെയ്തതിന് പിന്നാലെ സോമലയപ്പൻ മരിക്കുകയായിരുന്നു

വെള്ളക്കോവിൽ കെസിപി നഗർ സ്വദേശിയാണ് ഇദ്ദേഹം. സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും ബസ് സുരക്ഷിതമായി പാർക്ക് ചെയ്ത് കുട്ടികളുടെ ജീവൻ രക്ഷിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. ഡ്രൈവറെ യഥാർഥ ഹീറോ എന്നാണ് നെറ്റിസൺസ് വിശേഷിപ്പിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സോമലയപ്പന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...