പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്

Jun 15, 2022

ആറ്റിങ്ങൽ: മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി മംഗലപുരത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി കോൺഗ്രസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചെമ്പക മംഗലത്ത് നിന്നാരംഭിച്ച പ്രകടനം മംഗലപുരത്ത് എത്തുന്നതിന് തൊട്ടു മുമ്പാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കുടവൂർ കൗസ്തുഭത്തിൽ ജി.ആർ. അജിത് കുമാറിനാണ് (58) ഗുരുതരമായി പരിക്കേറ്റത്.

LATEST NEWS