കിളിമാനൂർ: സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിളിമാനൂർ ടൗൺ യു.പി.എസ്സ് പരിസരവും സമീപ റോഡിന്റെ ഇരു വശവും സിപിഎം കുന്നുമ്മൽ, ഗുരുമന്ദിരം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കിളിമാനൂർ പോലീസ് പിടിച്ചെടുത്തതും അപകടത്തിൽപ്പെട്ടതുമായ വാഹനങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർ, സനൂജ്, സബ് ഇൻസ്‌പെക്ടർ വിജിത് കെ. നായർ, എന്നിവരുടെ മേൽ നോട്ടത്തിൽ മാറ്റിയിടുകയും ചെയ്തു.
കിഫ്‌ബി ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ച് ടൌൺ യു.പി.എസിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം വിദ്യാ ഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒക്ടോബർ 23 ന് വൈകുന്നേരം 5മണിക്ക് നിർവഹിക്കും. കിളിമാനൂർ പോലീസ്, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്. വാർഡ് മെമ്പർ എൻ.സലിൽ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി S. രഘു നാഥൻ, ഹെഡ്മിസ്ട്രസ് ജയന്തി, ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.