എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ കമ്മറ്റി ആർടിഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

Oct 6, 2021

seena

ആറ്റിങ്ങൽ: കഴിഞ്ഞദിവസം എസ് ടി നൽകാതെ വിദ്യാർത്ഥിനിയെ പാതിവഴിയിൽ ഇറക്കി വിടുകയും അസഭ്യം പറയുകയും ചെയ്ത പ്രൈവറ്റ് ബസ് ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ടി.ഒ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അജീഷ് അധ്യക്ഷനായി ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു.

ആർടിഒ ഓഫീസറുമായി എസ്.എഫ്.ഐ നടത്തിയ ചർച്ചയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച പ്രൈവറ്റ് ബസ്സ് ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിക്കൊണ്ട് തുടർ നടപടിയിലേക്ക് പോകും എന്നും മുഴുവൻ വിദ്യാർഥികൾക്കും എസ് ടി നൽകുമെന്നും ഉറപ്പുനൽകി. ജില്ലാ കമ്മിറ്റി അംഗം ആനന്ദ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു. ക്ലോക്ക് ടവര്‍ ആണ്...

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയുടെ വ്യാജ ആരോപണത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചെന്ന...

നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി....