ആറ്റിങ്ങൽ: കഴിഞ്ഞദിവസം എസ് ടി നൽകാതെ വിദ്യാർത്ഥിനിയെ പാതിവഴിയിൽ ഇറക്കി വിടുകയും അസഭ്യം പറയുകയും ചെയ്ത പ്രൈവറ്റ് ബസ് ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ടി.ഒ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അജീഷ് അധ്യക്ഷനായി ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു.
ആർടിഒ ഓഫീസറുമായി എസ്.എഫ്.ഐ നടത്തിയ ചർച്ചയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച പ്രൈവറ്റ് ബസ്സ് ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിക്കൊണ്ട് തുടർ നടപടിയിലേക്ക് പോകും എന്നും മുഴുവൻ വിദ്യാർഥികൾക്കും എസ് ടി നൽകുമെന്നും ഉറപ്പുനൽകി. ജില്ലാ കമ്മിറ്റി അംഗം ആനന്ദ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.