കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈലിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്ക്. കൊല്ലം തിരുമുല്ലവാരം സ്വദേശികളായ
മണി(52), ബാബു(37), ചന്ദ്രൻ(52), റാണി(35), ചെല്ലമണി(58)എന്നിവർക്കാണ്
പരുക്കേറ്റത്. തങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. പനി ബാധിച്ച മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആണ് അപകടം.
ദേശീയപാതയിൽ എതിർ ദിശയിൽ നിന്നും വന്ന ബസ് ആംബുലൻസിൻ്റെ വശത്തേക്ക് വന്നതോടെ ബസിൽ ഇടിക്കാതിരിക്കാൻ ഇടത് വശത്തേക്ക് വെട്ടിക്കുമ്പോൾ
മറിയുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു കയറുകയായിരുന്നു. മറിഞ്ഞ ആംബുലൻസ് റോഡ് വശത്തെ മരത്തിൽ ഇടിച്ചു നിന്നു. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ
കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം’? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി...

















