വീട്ടില്‍ മോഷണത്തിനായി വന്നയാൾ മരിച്ച നിലയിൽ

Jul 5, 2022

seena

ഇടുക്കി: നെടുങ്കണ്ടം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചൊവ്വാഴ്ച രാവിലെ ചെമ്മണ്ണാറിലെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ സമീപത്തെ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിനായി കയറിയിരുന്നതായും ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടതിന് പിന്നാലെയാണ് സമീപത്തെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കര്‍ശന...