അന്തിയൂർകോണം: അന്തിയൂർകോണം സ്കൂളിന്റെ മേൽക്കൂര പൊളിഞ്ഞു വീണു. കുട്ടികൾ ക്ലാസ്സ് മുറികളിൽ ആയിരുന്നതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ബുധനാഴ്ച രാവിലെ ആണ് സ്കൂളിലെ ഓട് മേഞ്ഞ ഒരു കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞു വീണത്.

പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ വശത്തു കൂടെയാണ്
അതേ വശത്തുള്ള മറ്റു ക്ലാസ് മുറികളിലേക്ക് കുട്ടികളും അദ്ധ്യാപകരും പോകുന്നത്. ഇതിനു സമീപത്തായി ഇടവേളകളിൽ കുട്ടികൾ എത്താറുണ്ട്. മറുവശത്തു
മൂങ്ങോട് വഴി പേയാട് പോകുന്ന എളുപ്പ വഴിയാണ് ഉള്ളത്. അനവധി വാഹനങ്ങൾളും കാൽ നടയാത്രക്കാരും ഇതിനു സമീപത്തു കൂടെയാണ് കടന്ന് പോകുന്നത്. മേല്കൂരക്ക് ഒപ്പം ഭിത്തിയുടെ ഒരു ഭാഗം കൂടെ അടർന്നു വീണു. കെട്ടിടം പൊളിഞ്ഞു വീണു അപകടം ഉണ്ടാകുമെന്ന് പല മുന്നറിയിപ്പും രക്ഷകർത്താക്കൾ ഉൾപ്പെടെ നൽകിയിരുന്നു. എന്നാൽ ഇതു പൊളിച്ചു നീക്കാൻ കാലതാമസം നേരിട്ടു. കെട്ടിടം പൊളിഞ്ഞു വീണതോടെ അധികൃതർ തൊഴിലാളികളെ എത്തിച്ചു പൊളിച്ചു നീക്കുന്ന ജോലികളാണ് നടക്കുന്നത് എന്ന ധാരണ പരത്താനുള ശ്രമവും നടത്തി.


















