തമിഴ്‌നാട്ടിൽ കോളറ പടരുന്നു; കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം

Jul 9, 2022

seena

എടപ്പാൾ: കോളറ പടർന്നുപിടിച്ച തമിഴ്നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം. തമിഴ്‌നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്കുപുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രത പുലർത്താനാണ് നിർദ്ദേശം.

വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക, സാംപിൾ പരിശോധനയിൽ കോളറ സ്ഥിരീകരിച്ചതാൽ കർശന നിയന്ത്രണങ്ങൾ കൈക്കൊള്ളുക എന്നിവയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക്‌ ലഭിച്ച നിർദ്ദേശം. ഒ.ആർ.എസ്. ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും അവയുടെ വിതരണത്തിനായി മൂലകൾ ആരോഗ്യകേന്ദ്രങ്ങളിൽ സ്ഥാപിക്കുകയും ചെയ്യണം. ഫീൽഡ് തല പ്രവർത്തനം താമസം കൂടാതെ നടപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണം.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...