രക്തദാനവും രക്തദാന സമ്മത പത്രം കൈമാറലും നടത്തി കെ.ജി.എച്ച്.ഡി.എസ്.എ.യു. സി.ഐ.ടി.യു

Jul 9, 2022

seena

ആറ്റിങ്ങൽ: കേരള ഗവ.ഹോസ്പിറ്റലിൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യുവിന്റെ 12-മത് ജില്ലാ
സമ്മേളനത്തോടനുബന്ധിച്ചു രക്തദാനവും രക്തദാന സമ്മത പത്രം കൈമാറലും നടത്തി. സമ്മേളനത്തിന്റെ ഭാഗമായി 9-14 തീയതി വരെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്, ചിറയിൻകീഴ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാർ രക്തദാനം ചെയ്തു.

രക്തദാന പരിപാടി ജില്ലാ പ്രസിഡന്റ്‌ അഡ്വ.ബി.സത്യൻ ഉൽഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽകുമാർ, ഗിരിജ, ശങ്കർ, വി.എസ്.ജോയ്ലാൽ, അനജ്, രാജപ്പൻപിള്ള, വിനീത് കുമാർ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇരുപത് പ്രവർത്തകരും ചിറയിൻകീഴ് നെയ്യാറ്റിൻകര ഹോസ്പിറ്റലിൽ പതിനഞ്ചു പേർ വീതവും രക്തം നൽകി. സമ്മേളനത്തിന്റെ ഭാഗമായി ജനറൽ ഹോസ്പിറ്റലിൽ ആരോരുമില്ലാത്ത രോഗികൾക്ക് വസ്ത്രദാനം, കാണ്ണാശുപത്രിയിൽ നേത്രദാനം, ആയൂർവേദ ഹോസ്പിറ്റലിൽ ഔഷധ തൈ നടൽ എന്നിവ സംഘടിപ്പിച്ചുണ്ട്.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...