സംഗീതജ്ഞൻ ലെസ്ലി പീറ്റർ അന്തരിച്ചു

Jul 13, 2022

seena

ഷൊർണൂർ: ചലച്ചിത്ര, നാടക രംഗത്തെ ആദ്യകാല പിന്നണി സംഗീതകാരനും പ്രശസ്ത സംഗീതാധ്യാപകനുമായ ലെസ്‌ലി പീറ്റർ അന്തരിച്ചു. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, ഗ്രാമി ജേതാവ് മനോജ് ജോർജ് തുടങ്ങിയവരുടെ ഗുരുവാണ്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്.

നാടകങ്ങൾക്കും സിനിമകൾക്കും വേണ്ടി ആദ്യകാലത്ത് വയലിൻ വായിച്ചിട്ടുണ്ട്. പിന്നീടു സംഗീതാധ്യാപകനായി. യേശുദാസ്, കമുകറ പുരുഷോത്തമൻ, പി. ലീല, സി.ഒ. ആന്റോ, എസ്. ജാനകി, എം.എസ്. ബാബുരാജ്, പി. സുശീല, എം.കെ. അർജുനൻ, ജി. ദേവരാജൻ തുടങ്ങി പഴയ തലമുറയിലെയും ഉണ്ണി മേനോൻ അടക്കമുള്ള പുതുതലമുറയിലെയും നിരവധി സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...