മുൻ ഹൈജംപ് താരം ജൂബി തോമസ് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് മരിച്ചു

Jul 16, 2022

seena

മുളന്തുരുത്തി: സ്വകാര്യ ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്നു വീണ് മുൻ ഹൈജംപ് താരവും റെയിൽവേ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറുമായ ജൂബി തോമസ് മരിച്ചു. പിറവം നിരപ്പ് പാണാലിക്കൽ പി.ജെ.തോമസിന്റെയും അന്നമ്മയുടെയും മകനാണ്. ഇന്നലെ രാവിലെ എട്ടരയോടെ പുളിക്കമാലി പൈങ്ങാരപ്പിള്ളി വളവിൽ മുളന്തുരുത്തി ഭാഗത്തേക്ക് പോകുകയായിരുന്ന ജൂബി ഓടിച്ചിരുന്ന ബൈക്കിനെ സ്വകാര്യ ബസ് അമിത വേഗത്തിൽ മറികടക്കുന്നതിനിടെയാണ് അപകടം.

എതിരെ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിന്റെ പിൻഭാഗം റോഡിന്റെ ഇടതുവശം ചേർന്നു പോകുകയായിരുന്ന ബൈക്കിൽ തട്ടി. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. പരുക്കേറ്റ ജൂബിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ 3നു പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ: പേരൂർ വാരികാട്ട് പിങ്കി.
മക്കൾ: അലോന, അലീന, അൽഫോൻസ.

cake tower new
LATEST NEWS