വേഗറാണിയായി ഷെല്ലി ആൻ ഫ്രേസർ

Jul 18, 2022

seena

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്. തിങ്കളാഴ്ച നടന്ന ഫൈനലില്‍ ജമൈക്കന്‍ വനിതകളുടെ ആധിപത്യം കണ്ട മത്സരത്തില്‍ 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷെല്ലി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗ റെക്കോഡും സ്വന്തം പേരിലാക്കി.

യൂജിന്‍ (അമേരിക്ക): ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്. തിങ്കളാഴ്ച നടന്ന ഫൈനലില്‍ ജമൈക്കന്‍ വനിതകളുടെ ആധിപത്യം കണ്ട മത്സരത്തില്‍ 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷെല്ലി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗ റെക്കോഡും സ്വന്തം പേരിലാക്കി.

10.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്‌സണ്‍ വെള്ളിയും 10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒളിമ്പിക് ജേതാവ് കൂടിയായ എലൈന്‍ തോംസണ്‍ വെങ്കലും നേടി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്.

സ്വര്‍ണം നേടിയ ഷെല്ലി ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് ഇനത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി. നേരത്തെ 2009, 2013, 2015, 2019 വര്‍ഷങ്ങളിലും താരം സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.

cake tower new
LATEST NEWS