നടൻ രാജ്മോഹന്‍ അന്തരിച്ചു

Jul 18, 2022

seena

തിരുവനന്തപുരം: നടൻ രാജ്മോഹന്‍ അന്തരിച്ചു. 1967ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലെ നായകനാണ് രാജ്മോഹന്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത
ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവല്‍ ആധാരമാക്കിയുള്ള സിനിമയില്‍ മാധവന്‍ എന്ന നായകവേഷമാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍നായരുടെ മരുമകനായിരുന്നു രാജ്മോഹന്‍. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച്‌ മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹന്‍.

ഏറെക്കാലം നോക്കാന്‍ ആളില്ലാതെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ അന്തേവാസിയായി. കഴിഞ്ഞ നാലാം തിയതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതല്‍ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

cake tower new
LATEST NEWS
ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ...

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ്...