വെഞ്ഞാറമൂട്: വെഞ്ഞാറമൂട് റോഡിൽ നിന്നും ജംഗ്ഷനിലേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും കിളിമാനൂർ ഭാഗത്തുനിന്ന് രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡിവൈഎഫ്ഐ തൊളിക്കുഴി യൂണിറ്റ് ആംബുലൻസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാർ ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗിയുമായി വന്ന ആംബുലൻസിൽ അഞ്ചുപേരും കാറിൽ രണ്ടുപേരും ആണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിസ്സാരപരിക്കുകളേറ്റവരെ പോലീസും നാട്ടുകാരും ചേർന്ന് മറ്റു വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചു.


















