സ്കൂളുകളിലും കോളേജുകളിലും കഞ്ചാവ് വില്പന; രണ്ടുപേർ പിടിയിൽ

Jul 20, 2022

തിരുവനന്തപുരം: നെടുമങ്ങാട്, പനവൂർ മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പനവൂർ വെള്ളംകുടി റോഡരികത്തു വീട്ടിൽ ഫൈസൽ (24), പനവൂർ വെള്ളംകുടി കൊച്ചാനായികോണത് വീട്ടിൽ അൽ അമീൻ (21)എന്നിവരെയാണ് കഞ്ചാവ് ചെറു പൊതിയാക്കുന്ന സമയം ഫൈസലിന്റെ വീട്ടിൽ നിന്നും നെടുമങ്ങാട് ഇൻസ്‌പെക്ടർ സതീഷ്കുമാർ, സബ് ഇൻസ്‌പെക്ടർ സൂര്യ, തിരുവനന്തപുരം റൂറൽ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ഷിബു, എ എസ് ഐ സജു, എസ് സി പി ഒ സതികുമാർ, ഉമേഷ്ബാബു എന്നിവർ ചേർന്നാണ് പിടികൂടിയത്.

തിരുവനന്തപുരം റൂറൽ നർകോട്ടിക് സെൽ ഡവൈഎസ്പി വി.ടി രാസിതിന് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരു മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ പക്കൽ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങു്ന്നവരുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിതുര മേഖലയിൽ സ്‌ക്വാഡ് നടത്തിയ റെയ്‌ഡിൽ രണ്ട് യുവാക്കളെ പിടികൂടി വിതുര പോലീസിന് കൈമാറിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ നടത്തുമെന്നു ജില്ലാ പോലീസ് മേധാവി
ഡോ. ദിവ്യ. വി. ഗോപിനാഥ് അറിയിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം, കേന്ദ്രസേന വരും

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം, കേന്ദ്രസേന വരും

ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം...

രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

2026ഇൽ രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം...