ആറ്റിങ്ങൽ: ഡിവൈഎഫ്ഐ ചെമ്പൂർ എൽ.പി.എസ്. യൂണിറ്റും, കുന്നത്താംക്കോണം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പഠനോത്സവം പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകനുമായ ദിലീപ് കുറ്റ്യാനിക്കാട് ഉത്ഘാടനം ചെയ്തു. പരിപാടിയിൽ ഒരു വിദ്യാർത്ഥിനിയുടെ പഠന ചെലവ് ഏറ്റെടുക്കുകയും, 25 വിദ്യാർത്ഥികൾക്ക് പഠന കിറ്റും ലേബർ ഇന്ത്യ വിതരണവും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

പരിപാടിയിൽ ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അർജുൻ എം മോഹൻ, ഡിവൈഎഫ്ഐ മുദാക്കൽ മേഖല സെക്രട്ടറി സുബിരാജ്, മേഖല പ്രസിഡന്റ് അഭിമന്യു, മേഖല ട്രഷറർ അക്ഷയ്, സിപിഐഎം മുദാക്കൽ ബ്രാഞ്ച് സെക്രട്ടറി രാജീവ്, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ ജെസിൻ, ആദിത്യൻ, അഭിഷേക്, അജ്മൽ എന്നിവർ പങ്കെടുത്തു.


















