രാഷ്ട്രപതി പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ തുടങ്ങി

Jul 21, 2022

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ തുടങ്ങി. പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്.

cake tower new
LATEST NEWS