മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; വിദ്യാർത്ഥിയെ തിരക്കേറിയ റോഡിൽ വച്ച് കുത്തിക്കൊന്നു

Aug 14, 2022

seena

മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് വിദ്യാർത്ഥിയുടെ അരും കൊലയിൽ. തിരക്കേറിയ റോഡിൽ വച്ച് നാലം​ഗ സംഘമാണ് യുവാവിനെ കുത്തിക്കൊന്നത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി മായങ്ക് (25) ആണ് മരിച്ചത്. ‍ഡൽഹിയിലെ മാളവ്യ നഗറിലാണ് സംഭവം. സംഭവത്തിൽ രാഹുൽ, ആശിഷ്, സൂരജ്, മനീഷ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളിൽ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തർക്കിച്ചിരുന്നു. അതിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. പിന്നാലെ മനീഷ് സുഹൃത്തുക്കളെ വിളിച്ചു വരുത്തി മായങ്കിനെ തിരഞ്ഞിറങ്ങുകയായിരുന്നു.

ഡൽഹിയിലെ തിരക്കേറിയ മാളവ്യ നഗറിലെ ഡിഡിഎ മാർക്കറ്റിൽ വെച്ച് ഇവർ മായങ്കിനെ കണ്ടെത്തി. തുടർന്ന് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ മായങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...