നിയന്ത്രണംവിട്ട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞു; തലയില്‍ കമ്പി തുളച്ചുകയറി യുവാവ് ഗുരുതരാവസ്ഥയിൽ

Aug 15, 2022

seena

പത്തനംതിട്ട: റോഡില്‍നിന്ന് ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി. വള്ളിക്കോട് അഞ്ചാം വാര്‍ഡ് തെക്കേടത്ത് വീട്ടില്‍ യദുകൃഷ്ണനാണ് (29) പരിക്കേറ്റത്. ഇദ്ദേഹം അതീവഗുരുതരാവസ്ഥയില്‍ സ്വകാര്യമെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോന്നി-ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് തിയേറ്റര്‍ ജങ്ഷനടുത്ത് ഞായറാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.

കൊരുപ്പുകട്ട പാകിയ റോഡിലെ കട്ടകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ബൈക്ക് നിയന്ത്രണംവിട്ട് വശത്തെ ഓടയിലേക്കാണ് മറിഞ്ഞത്. യദു ക്ഷേത്രത്തില്‍ പോയി മടങ്ങുംവഴി എതിരേ വന്ന വാഹനത്തിന് സൈഡ്‌ കൊടുക്കുകയായിരുന്നു. ഓടയ്ക്ക് മൂടിയില്ലായിരുന്നു. സമീപം കിടന്ന പഴയ സ്ലാബിന്റെ കമ്പിയാണ് യദുവിന്റെ തലയിലേക്ക് തുളച്ചുകയറിയത്.

ആദ്യം പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്ക്ക് ശസ്ത്രക്രിയനടത്തി. രണ്ടു വര്‍ഷം മുന്‍പ് കോവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ യദു വിസ ശരിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് അപകടം.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...