പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷിക ദിനത്തിൽ 75 സ്വാതന്ത്ര്യസമര സേനാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടാണ് സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കൂൾഅങ്കണത്തിൽ പ്രത്യേകമായി സജ്ജീകരിച്ച വക്കം അബ്ദുൽ ഖാദർ മൗലവി പവലിയനിൽ 75 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ കുട്ടികൾ പരിചയപെട്ടു.

സ്കൂൾ ഹെഡ്മാസ്റ്റർ പതാക ഉയർത്തിയ ചടങ്ങ് റിട്ടയേർഡ് ഹെഡ് മാസ്റ്റർ എൻ സുദേവൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം നടന്നു. കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി. വർണ്ണ ശബളമാർന്ന റാലിയിൽ കുട്ടികൾ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു.
ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ രജനി, ദിലിത്ത്, രജിത, ഷമീറ, എം. പി ടി എ പ്രസിഡന്റ് ബിന്ദു സുന്ദർ, സജിത്ത് കുമാർ, അൻസർ എന്നിവർ സംസാരിച്ചു.



















