ആസാദി കാ അമൃത് മഹോത്സവത്തിന്റെ എഴുപത്തിഅഞ്ചാം വാർഷിക വേളയിൽ ഒരു സ്വാതന്ത്ര്യ പുലരി കൂടി പിറന്നിരിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ SS ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീമതി ബിനു ഷെറിന ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആസാദി കാ അമൃത് മഹോത്സാവത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം 75 ചിരാതുകൾ തെളിയിച്ചു കൊണ്ട് ഹെഡ്മിസ്ട്രെസ് ശ്രീമതി ബിനു ഷെറിന tr, സ്കൂൾ മാനേജർ ശ്രീ അഡ്വക്കേറ്റ് എ. എ ഹമീദ്സർ,മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ആമിന എന്നിവരുടെ സാനിധ്യത്തിൽ അധ്യാപകർ, അനധ്യാപകർ,വിദ്യാർഥി പ്രതിനിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്വാതന്ത്ര്യദിന മാഗസിൻ പ്രകാശനം, പ്രസംഗം, ദേശഭക്തി ഗാനം, സമ്മാനദാനം എന്നിവയോടൊപ്പം രാജ്യത്തിന്റെ പ്രൗഢിയും സംസ്കാരവും വിളിച്ചോതുന്ന വൈവിദ്ധ്യമാർന്ന ഘോഷയാത്രയും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് ഏവർക്കും സ്റ്റാഫ് സെക്രട്ടറി അൽത്താഫ് സർ നന്ദി അറിയിച്ചു.
4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ...

















