ബാലസംഘം കടയ്ക്കാവൂർ മേഖലയുടെ ‘അറിവിലൂടെ സ്വാതന്ത്ര്യം’ പദ്ധതിയ്ക്ക് തുടക്കമായി

Aug 15, 2022

seena

വക്കം:ഇന്ത്യൻ സ്വാതന്ത്യത്തിന്റെ എഴുപത്തിഞ്ചാം വാർഷികത്തിൽ “അറിവിലൂടെ സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട്
പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് സംഭരിച്ച് നൽകുന്ന ബാലസംഘം കടയ്ക്കാവൂർ മേഖലയുടെ പരിപാടിയ്ക്ക് കല്ലൂർക്കോണം യൂണിറ്റിൽ തുടക്കമായി. സി പി ഐ എം ലോക്കൽ കമ്മിറ്റിയംഗം സുധീന്ദ്രൻ, യൂണിറ്റ് മുഖ്യരക്ഷാധികാരി നസീർ, ബാലസംഘം മേഖലാ കൺവീനർ രാഹുൽ പി, യൂണിറ്റ് രക്ഷാധികാരി മുഹമ്മദ് ആഷിക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ബാലസംഘം കല്ലൂർക്കോണം യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ അഭിജിത്ത്, മഹിമ എന്നിവർ പുസ്തകങ്ങൾ കല്ലൂർക്കോണം ഇ എം എസ്
ഗ്രന്ഥശാല ലൈബ്രേറിയ ഷീജയ്ക്ക് കൈമാറി. യൂണിറ്റംഗങ്ങളായ വരലക്ഷ്മി, വിഷ്ണുപ്രിയ, സീപേൾ അൻവർ, ആദിൽ, മിഥുൻ, അമൽജിത്ത്, ഗൗതം ഇവർ സന്നിഹിതരായിരുന്നു. ശേഷം കുട്ടികൾ
ലൈബ്രറിയിൽ മെമ്പർഷിപ്പും എടുത്തു.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...