ഇന്ത്യൻ സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ “അറിവിലൂടെ സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട്
പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് സംഭരിച്ച് നൽകുന്ന ബാലസംഘം കടയ്ക്കാവൂർ മേഖലയുടെ പരിപാടിയ്ക്ക് കല്ലൂർക്കോണം യൂണിറ്റിൽ തുടക്കമായി. CPIM ലോക്കൽ കമ്മിറ്റിയംഗം സുധീന്ദ്രൻ , യൂണിറ്റ് മുഖ്യരക്ഷാധികാരി നസീർ , ബാലസംഘം മേഖലാ കൺവീനർ രാഹുൽ പി, യൂണിറ്റ് രക്ഷാധികാരി മുഹമ്മദ് ആഷിക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബാലസംഘം കല്ലൂർക്കോണം യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ അഭിജിത്ത് , മഹിമ എന്നിവർ പുസ്തകങ്ങൾ കല്ലൂർക്കോണം EMS ഗ്രന്ഥശാല ലൈബ്രേറിയ ഷീജയ്ക്ക് കൈമാറി. യൂണിറ്റംഗങ്ങളായ വരലക്ഷ്മി, വിഷ്ണുപ്രിയ, സീപേൾ , അൻവർ , ആദിൽ, മിഥുൻ, അമൽജിത്ത്, ഗൗതം ഇവർ സന്നിഹിതരായിരുന്നു. ശേഷം കുട്ടികൾ ലൈബ്രേറിയിൽ മെമ്പർഷിപ്പ് എടുക്കുകയുണ്ടായി.
4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ...

















