ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ കഴിഞ്ഞ 7 ദിനങ്ങളിലായി നടന്ന +2 എൻ എസ് എസ് കാമ്പിലേക്ക് ബുധനാഴ്ച രാത്രി 10 മണിക്ക് അപ്രതീക്ഷിതമായി ഡി.ജി. ഇ ജീവൻ ബാബു ഐ എ എസ് സന്ദർശനം നടത്തി. ഒപ്പം എച്ച് എസ് എസ്, വി എച്ച് എസ് സി കോർഡിനേറ്റർമാർ, എൻ എസ് എസ് റീജിയണൽ കോർഡിനേറ്റർമാർ, ജില്ലാതല കോർഡിനേറ്റർ ശ്രീജ തുടങ്ങിയവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
യാദൃശ്ചികമായെത്തിയ ഡി.ജി. ഇ കുട്ടികളുടെ കലാപരിപാടികൾ അവർക്കൊപ്പം ആസ്വദിക്കുകയും, നാടൻ പാട്ട് പാടി രസിപ്പിക്കുകയും ചെയ്തു. കൂടാതെ മുക്കാൽ മണിക്കൂറോളം കുട്ടികൾക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ് ഉം എടുത്തു. ഒപ്പം വന്ന ഉദ്യോഗസ്ഥരും അത്യധികം രസകരമാക്കി ഈ വേള . അപ്രതീക്ഷിതമായ ഈ സന്ദർശനം അധ്യാപകർക്കും കുട്ടികൾക്കും ആവേശവും അത്ഭുതവും ഉണർത്തി. ഉയർന്ന പദവിയിലെത്തിയ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ തങ്ങൾക്കൊപ്പം നിന്ന് രസിച്ച നിമിഷങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭമായി മാറി എന്ന് എൻ എസ് എസ്
വിദ്യാർത്ഥിനികൾ ഒന്നടങ്കം പറഞ്ഞു.


















