പ്രിയദര്‍ശിനി സ്റ്റഡിസെന്‍റര്‍ കാര്‍ഷക ദിനാചരണവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ പാലസ് റോഡില്‍ ആറ്റുകാല്‍ അപ്പാര്‍ട്ട്മെന്‍റ് ഹാളില്‍ വെച്ചുനടന്ന ചടങ്ങ് മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കര്‍ഷകരെയും യുവ കർഷകരെയും ചടങ്ങില്‍ ആദരിക്കുകയും, നിര്‍ദ്ധരരായ കുടുംബങ്ങള്‍ക്ക് ഓണകിറ്റും, ഓണക്കോടിയും നൽകി. ഡി.സി.സി ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗൺണ്‍സിലറുമായ പി.ഉണ്ണികൃഷ്ണന്‍, ബി.എസ്.രാധാകൃഷ്ണന്‍നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് റ്റി.പി.അംബിരാജ, കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍നായര്‍, ഗ്രാമം ശങ്കര്‍, കെ.ജെ.രവികുമാര്‍, മുൻ കൗണ്‍സിലര്‍ ആര്‍.എസ്.പ്രശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ എസ്.രഘുറാം, ഇല്ല്യാസ്, രാജീവ് യൂത്ത് സെന്‍റര്‍ ഭാരവാഹികളായ സതീഷ്കൊല്ലമ്പുഴ, അഭിരാജ്, അരുണ്‍, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




















