വർക്കല: വൃദ്ധയെ പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താന വിളയിൽ പുത്തൻ വീട്ടിൽ രാജമ്മ (75)യെയാണ് മുത്താന പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്താന പാലത്തിനു സമീപമുള്ള തോട്ടിൽ വൈകുന്നേരങ്ങളിൽ വൃദ്ധ കുളിക്കുവാൻ പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിലേക്ക് വീണു അപകടം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഫോറിൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 40 വർഷമായി ഒറ്റക്കാണ് രാജമ്മ താമസിക്കുന്നത്. വിവാഹിതയായിരുന്നുവെങ്കിലും മക്കളില്ല. ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ പകൽ വീടിലാണ് ഇവർ പകൽ സമയം ചിലവഴിച്ചിരുന്നത്. കല്ലമ്പലം പോലിസ് കേസെടുത്തു.


















