ആറ്റിങ്ങൽ: വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവത്തിൽ പ്രതി പിടിയിൽ. മണമ്പൂർ കുളമുട്ടം മനയ്ക്കാവിൽ വീട്ടിൽ കണ്ണൻ (24) ആണ് പിടിയിലായത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കടന്ന് കയറി അതിക്രമം കാട്ടിയതായുള്ള പരാതിയെ തുടർന്ന് പോലീസ് കല്ലമ്പലത് നിന്നും ആണ് പ്രതിയെ പിടികൂടിയത്. പ്രതി പിടിയിൽ ആയതോടെ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി.അജേഷ്, എ എസ്.ഐ.ജയപ്രസാദ്, ഷെഫി, ബി.ശ്രീകുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.



















