എണ്ണവില എങ്ങോട്ട്?, 107 ഡോളര്‍ കടന്നു; ഇന്ധനവില കൂട്ടുമോ?

Sep 14, 2026

seena

ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ ആണ് കടന്നത്. ഇന്ന് എണ്ണവിലയില്‍ മൂന്ന് ശതമാനത്തിന്റെ കുതിപ്പ് ആണ് ഉണ്ടായത്. ഇതോടെ എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയില്‍ സമീപഭാവിയില്‍ തന്നെ വീണ്ടും ഇന്ധനവില കൂട്ടുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുകയാണ്. അതിനിടെ സൗദി അറേബ്യ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളും എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമോ എന്ന ചിന്ത ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടല്‍ വഴി സൗദി അറേബ്യ നടത്തിയിരുന്ന എണ്ണവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണത്തില്‍ കിഴക്ക്- പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിന് സംഭവിച്ച തകരാര്‍ ആണ് അടിയന്തരമായി ഇതുവഴിയുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിച്ചത്. ഇതോടെ എണ്ണയുടെ ലഭ്യത കുറയുമോ എന്ന ആശങ്കയാണ് പെട്ടെന്നുള്ള എണ്ണവില കുതിപ്പിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

cake tower new
LATEST NEWS
പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട 'നന്ദു' എന്ന കടുവയെ ദയാവധത്തിന്...

ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത...