ആറ്റിങ്ങൽ: നഗരൂരിൽ വാഹനാപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കാർ ഓടിച്ചിരുന്ന പള്ളിക്കൽ മടവൂർ ഞാറയിൽകോണം ഷിറാസ് മൻസിലിൽ ഷിറാസ് (32), കൂടെ ഉണ്ടായിരുന്ന ഞാറയിൽകോണം കരിമ്പുവിള ജെ.ബി മനസിലിൽ ജാഫർഖാൻ (42) എന്നിവരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാത്രി 8.15ഓടെ അമിതവേഗത്തിലെത്തിയ കാർ7, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്നസുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. മരിച്ച ശ്രീദേവിന് അഞ്ചുവയസ്സാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി 15 മിനുട്ടിന് ശേഷമാണ് ശ്രീദേവിൻറെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടിയ നിലയിലായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നു.
മദ്യപിച്ച് ലെക്കു കെട്ട യുവാക്കൾ അമിത വേഗതയിൽ ഓടിച്ചിരുന്ന ഫോർച്ചൂണർ കാറ് വളവിൽ വളയാതെ മറുവശത്ത് കൂടി എതിരെ പോകുകയായിരുന്ന ബൈക്കിനെ ഇടിച്ച് വശങ്ങളിലുണ്ടായിരുന്ന റോഡ് ബാരിയറിലേക്ക് ഇടിച്ച് കയറ്റി തകർക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ സുനിൽ കുമാറിൻ്റെ നഗരൂർ കല്ലിംഗൽ ഉള്ള വീടിനടുത്തായിരുന്നു സംഭവം.


















