തിരുവോണ ദിവസം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Sep 6, 2022

seena

തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടാം തീയതി (വ്യാഴാഴ്ച) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

അവധിയായതിനാല്‍ തിരുവോണദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബാറുകളില്‍ തിരുവോണ ദിവസവും മദ്യവില്‍പ്പനയുണ്ടാകും.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...