നീ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

Sep 9, 2022

seena

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് 2022-ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ത​നി​ഷ്ക​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. 99.99977 പേ​ർ​സന്‍റൈൽ സ്കോ​ർ നേ​ടി​യാ​ണ് ത​നി​ഷ്ക ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഡ​ൽ​ഹി സ്വ​ദേ​ശി വ​ട്സ ആ​ശി​ഷ് ബ​ത്ര ര​ണ്ടാം റാ​ങ്കും ക​ർ​ണാ​ട​ക സ്വ​ദേ​ശി ഋ​ഷി​കേ​ശ് ഗാം​ഗു​ലെ മൂ​ന്നാം റാ​ങ്കും നേ​ടി. ജൂ​ലൈ 17-നാണു പരീക്ഷ നടന്നത്. 18.7 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇതിൽ 9,93,069 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 5,63,902 പെ​ണ്‍​കു​ട്ടി​ക​ളും 4,29,160 ആ​ണ്‍കു​ട്ടി​ക​ളും പ​രീ​ക്ഷ വി​ജ​യി​ച്ചു.

neet.nta.nic.in, nta.ac.in, ntaresults.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വ​ഴി നീ​റ്റ് ഫ​ലം പ​രി​ശോ​ധി​ക്കാം.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...