ആറ്റിങ്ങൽ സ്വകാര്യ ബസ്സ്റ്റാൻഡിനുളളിൽ അപകടം സംഭവിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു

Sep 10, 2022

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുളളിൽ അപകടം സംഭവിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. എന്നാൽ ബന്ധുകളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ബോഡി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ് എന്നൊരു വാര്‍ത്ത‍ കൊടുത്തിരുന്നു.

തുമ്പോട് വില്ലേജില്‍ സീമന്തപുരം കൊപ്പത്തിൽ വീട്ടില്‍ ഭാസ്കര കുറുപ്പ് (55) ആണ് മരണപെട്ടത്‌. മക്കളില്ല. തങ്കമണി എന്ന സ്ത്രീയുമായി താമസിച്ചു വന്നിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു. ബോഡി തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും എന്നറിയുന്നു. ജേഷ്ഠന്റെ മകനും സഹോദരിയും മെഡിക്കൽ കോളേജിൽ കൂടെയുണ്ട്.

കഴിഞ്ഞ ഉത്രാടം ദിനത്തിലാണ് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ അപകടം സംഭവിച്ചത്.വർക്കല ഭാഗത്തേക്കുള്ള ബസ്സിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. തുടർന്ന് ഇയാളെ ആംബുലൻസിൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...