കലാഭവൻമണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘മണിദേവാലയം’ വൃദ്ധസദനത്തിന്റെ രണ്ടാം വാർഷികവും ഓണാഘോഷവും
‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും ചതയദിനത്തിൽ വിവിധ കലാപരിപാടികളോടെ നടന്നു. അജിൽ മണിമുത്ത് ( ചെയർമാൻ, കലാഭവൻമണി സേവന സമിതി) അധ്യക്ഷനായി. എൻ. പി സുദർശനൻ (റൈറ്റർ, പബ്ലിക് സ്പീക്കർ, ചെയർമാൻ ഇന്ത്യാന പബ്ലിക് സ്കൂൾ) മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം എം.എൽ.എ
ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. രാജേഷ് തിരുമേനി(സെക്രട്ടറി, കലാഭവൻമണി സേവനസമിതി) ചടങ്ങിൽ സ്വാഗതം അറിയിച്ചു.

മണി അക്ഷരവീട് ഉദ്ഘാടനം എം. എൽ.എ വി ശശിയും
ഓണാഘോഷ പരിപാടി ഉദ്ഘാടനം ജീജ സുരേന്ദ്രനും ( സിനിമ സീരിയൽ താരം) നിർവഹിച്ചു. മണികണ്ഠൻ( ബഹു പ്രതിപക്ഷനേതാവ് ), സാബു നീലകണ്ഠൻ നായർ( അധ്യാപകൻ), സത്യൻ ടോൾമുക്ക്, ഷൈൻരാജ് ആറ്റിങ്ങൽ (ട്രഷറർ, കലാഭവൻമണി സേവന സമിതി) എന്നിവർ ആശംസകൾ രേഖപ്പെടുത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം, ക്യാൻസർ രോഗികൾക്ക് ധനസഹായം ഓണക്കിറ്റ് വിതരണം, സമ്മാനദാനം കൂടാതെ മണിനാദം അവതരിപ്പിച്ച ‘നിറവാട്ടം’
നാടൻ പാട്ടോടുകൂടി സാംസ്കാരിക സമ്മേളനം സമാപിച്ചു.


















