മയക്കുമരുന്നുമായി ചിറയിന്‍കീഴ് സ്വദേശികൾ പിടിയിൽ

Sep 13, 2022

seena

തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികൾ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയത്. ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള
വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതികൾ പിടിയിലാകുന്നത്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഇരുവരും അവസാന വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ്. എങ്ങനെയാണ് ഇവരുടെ പക്കല്‍ ഗുളികള്‍ എത്തിയത്, വില്‍ക്കാന്‍ കൊണ്ടുവന്നതാണോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...