തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

Sep 14, 2022

seena

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആനയെ എഴുന്നള്ളിക്കുന്നത് പൂര്‍ണമായി വിലക്കണമെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

ഇടുക്കി കേന്ദ്രമായുള്ള ഒരു സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് 2017ല്‍ മെഡിക്കല്‍ സംഘം ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും ആനയെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുകയും, 2019ല്‍ ആന രണ്ടുപേരെ കൊല്ലുകയും ചെയ്തു. തുടര്‍ന്ന് ആനയെ എഴുന്നള്ളിക്കുന്നത് വിലക്കിയിരുന്നെങ്കിലും 2020ല്‍ വിലക്ക് താല്‍കാലികമായി പിന്‍വലിച്ചു. ഇതിനെതിരെയാണ് ഇടുക്കി കേന്ദ്രമായുള്ള സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...