മുഖ്യമന്ത്രിയുടെ സമീപത്തേയ്ക്കടുത്ത തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

Sep 15, 2022

seena

ഡൽഹി: വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് സമീപത്തേയ്‌ക്ക് ഓടിയെത്തി തെരുവ് നായ. ഡൽഹിയിൽ വെച്ചായിരുന്നു സംഭവം. പിബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെ എകെജി ഭവനിൽ എത്തിയപ്പോഴായിരുന്നു പിണറായി വിജയന് സമീപത്തേയ്‌ക്ക് തെരുവ് നായ ഓടി എത്തിയത്. മുഖ്യമന്ത്രിയ്‌ക്ക് നേരെ വന്ന നായയെ സുരക്ഷ ഉദ്യോഗസ്ഥൻ കാല് കൊണ്ട് തട്ടി ഓടിച്ചു.

അതേസമയം, കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. നായ്‌ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചു. മെഗാ വാക്സിനേഷൻ പദ്ധതിക്കായി പത്ത് ലക്ഷം ഡോസ് വാക്സീനാണ് വാങ്ങുന്നത്. 170 ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവയ്പ് നടത്തുന്നത്. തെരുവ് നായ്‌ക്കളുടെ എണ്ണം രണ്ട് ലക്ഷമാണെന്ന ഏകദേശ കണക്ക് മാത്രമാണ്
നിലവിൽ സർക്കാരിന് മുന്നിലുള്ളത്. എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...