ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡിനർഹനായ വെള്ളൂർ കോണം സ്വദേശി ലാൽ കണ്ണന് ആദരവ് നൽകി. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, ലാൽ കണ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. “തുരുത്ത്” എന്ന സിനിമയ്ക്ക് ചായാഗ്രഹണം നിർവഹിച്ചതിനാണ് ലാൽ കണ്ണൻ ജെ സി ഡാനിയേൽ ഫൌണ്ടേഷൻ അവാർഡിന് അർഹനായത്. നാലാം വാർഡ് മുൻ കോൺഗ്രസ് മെമ്പർ ചന്ദ്രശേഖരൻ നായരും മൂന്നാം വാർഡ് മുൻ കോൺഗ്രസ് മെമ്പർ ബിജുകുമാറും ചടങ്ങിൽ പങ്കെടുത്തു. പ്ലസ് 2 വിന് ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ലാൽ കണ്ണന്റെ മകൾ അഞ്ജലി ലാലിനെയും ചടങ്ങിൽ ആദരിച്ചു.



















