വെഞ്ഞാറമൂട്: ഹരിവരാസനം ഗാനത്തിൻ്റെ നൂറാം വാർഷികം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് ജീവകലയുടെ നേതൃത്വത്തിൽ 100 ഗായകീ – ഗായകരെ പങ്കെടുപ്പിച്ച് കൊണ്ട് വൃശ്ചികമാസം ആദ്യ ആഴ്ച ഹരിവരാസനം ഗാനം അവതരിപ്പിക്കുന്നു. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജീവകലയിൽ ബന്ധപ്പെടേണ്ടതാണ്.

കർണാടക സംഗീതം അഭ്യസിച്ചിട്ടുള്ള 7 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പേര് നൽകാവുന്നതാണ്. പരിശീലനം ജീവകലയുടെ ആഭിമുഖ്യത്തിൽ നൽകുന്നതായിരിക്കും. വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ നൃത്തരൂപങ്ങൾ, പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഭക്തിഗാനമേള, ശബരിമല സന്നിധിയിൽ തിരുവാതിര അവതരിപ്പിച്ച ജീവകലയിലെ നർത്തകിമാരുടെ തിരുവാതിര എന്നിവയും അവതരിപ്പിക്കുന്നതാണ്.


















