ഓടുന്ന ലോറിയിൽ നിന്ന് വീണ ഇരുമ്പ് ഷീറ്റുകൾക്കിടയിൽ പെട്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

Sep 16, 2022

seena

ചാവക്കാട്: ഓടുന്ന ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് വഴിയാത്രക്കാർ മരിച്ചു. ദേശീയ പാതയിലാണ് സംഭവം. ട്രയിലർ ലോറിയിൽ നിന്ന് കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ താഴേയ്ക്ക് വീഴുകയായിരുന്നു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി, ഷാജി എന്നിവരാണ് മരിച്ചത്. രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ്‌ സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് കെട്ടിട നിർമ്മാണവുമായി ബന്ധപെട്ട ഷീറ്റുകൾ റോഡിൽ വീണത്.

ലോറിയിലുണ്ടായിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം കെട്ടുപൊട്ടി ​റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവയുടെ അടിയിൽപെട്ട് ഇരുവരും തൽക്ഷണം മരിച്ചു. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് മുഹമ്മദലി ഹാജിയെയും ഷാജിയെയും ഷീറ്റുകൾക്കടിയിൽനിന്ന് പുറത്തെടുത്തത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തതായാണ് വിവരം.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...