സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബാംഗ്ലൂരിൽ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാൽ കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. പരസ്യ ചിത്രങ്ങളിലൂടെ എത്തിയ രശ്മി സിനിമ-സീരിയൽ അഭിനയത്തിലേയ്ക്ക് കടന്നു. മലയാളത്തിന് പുറമെ ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ ‘സത്യം ശിവം സുന്ദരം’ ആയിരുന്നു രശ്മിയുടെ ആദ്യ സീരിയൽ. സൂര്യ ടിവിയിലെ ‘കായംകുളം കൊച്ചുണ്ണിയുടെ മകൻ’ എന്ന സീരിയലിലും രശ്മി അഭിനയിച്ചു. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ.


















