ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു

Sep 21, 2022

seena

ഡല്‍ഹി: പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആറ് ആഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

ഓഗസ്റ്റ് 10ന് ജിമ്മില്‍ വച്ചാണ് രാജു ശ്രീവാസ്തവയ്ക്ക് നെഞ്ചുവേദനയുണ്ടായത്. ട്രേഡ്മില്ലില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. എയിംസില്‍ പ്രവേശിച്ച അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അബോധാവസ്ഥയിലായ രാജു അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യത്തില്‍കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫര്‍ ചലഞ്ച് എന്ന റിയാലിറ്റിഷോയിലൂടെ സ്റ്റാന്‍ഡ് അപ് കോമഡിയില്‍ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് സിനിമയിലേക്കും എത്തി. മേനെ പ്യാര്‍ കിയ, ബാസിഗര്‍, ബോംബെ ടു ഗോവ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...