ആലoകോട് കൊച്ചുവിള ഒന്നാം വാർഡ് ഹോംസ്റ്റാർ ഫർണിചർ ഷോപ്പിനോട് ചേർന്നുള്ള ഇടവഴിയിൽ കുട്ടികളുടെ ഉപയോഗിച്ച ഡയപ്പർ, സ്ത്രീകളുടെ ഉപയോഗിച്ച പാഡ്, ക്വാണ്ടം, ഭക്ഷണ അവശിഷ്ടങ്ങൾ, ചപ്പ് ചവറുകൾ,മറ്റു മാലിന്യങ്ങൾ എന്നിവ വാരി വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടു.

മുനിസിപ്പാലിറ്റി ഹെൽത്ത് സ്ക്വാഡ്, വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇത്തരത്തിലുള്ള സാമൂഹ്യ ദ്രോഹികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി. പ്രസ്തുത വിഷയത്തിൽ ആറ്റിങ്ങൽ ആരോഗ്യ വിഭാഗം, പോലീസ് ഓഫീസർമാർ എന്നിവർക്കും നാട്ടുകാർ പരാതി നൽകി.


















