തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെൻറ് അറിയിച്ചു.



















