തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു. മാസ്ക് പരിശോധനക്ക് നിയമപ്രാബല്യം നൽകുന്നത് ഉൾപ്പെടെയുളള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി ഇതിനായി വീണ്ടും ഓർഡിനൻസ് ഇറക്കും.



















