അട്ടപ്പാടി മധു വധക്കേസ്; മൂന്നു ഹര്‍ജികളില്‍ ഇന്ന് വിധി

Sep 26, 2022

seena

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മൂന്നു ഹര്‍ജികളില്‍ വിചാരണക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനില്‍ കുമാര്‍, സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജികളില്‍ കോടതി ഇന്ന് തീരുമാനം പ്രഖ്യാപിക്കും.

ദൃശ്യങ്ങള്‍ തിരിച്ചറിയാതിരുന്ന 36-ാം സാക്ഷി അബ്ദുള്‍ ലത്തീഫിന്റെ ദൃശ്യങ്ങളും ഫോട്ടോയും ഫോറന്‍സിക് പരിശോധന നടത്തണമെന്ന ഹര്‍ജിയില്‍ കോടതി വിധി പറയും. ഈ ഹര്‍ജികളില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു.

കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോഡ് ചെയ്യണമെന്ന ഹര്‍ജിയിലും വാദം പൂര്‍ത്തിയായിട്ടുണ്ട്. പ്രോസിക്യൂഷനും മധുവിന്റെ അമ്മ മല്ലിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച നിശ്ചയിച്ച വിസ്താരം ഹര്‍ജിയില്‍ തീര്‍പ്പു വരുന്നതുവരെ നീട്ടുകയായിരുന്നു. 122 സാക്ഷികളുള്ള കേസില്‍ ദൃക്സ്സാക്ഷികളില്‍ ഒരാളെക്കൂടി വിസ്തരിക്കാനുണ്ട്. ഇന്ന് 69 മുതല്‍ 74 വരെയുള്ള ആറു സാക്ഷികളെയും വിസ്തരിക്കും. വിസ്തരിച്ച സാക്ഷികളില്‍ 26 പേരാണ് ഇതുവരെ കൂറുമാറിയത്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...