നടൻ കുഞ്ചാക്കോ ബോബന് ഷൂട്ടിംഗിനിടെ കൈയ്ക് പരിക്ക് പറ്റി. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ആം സ്ലിങ് ബാൻഡേജ് ധരിച്ചു നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത ‘പരിക്ക്’ എന്ന അടിക്കുറിപ്പിലാണ് ചിത്രം.
ഷൂട്ടിംഗിൽ നിന്ന് ഇടവേളയെടുത്തതായും ചാക്കോച്ചൻ വ്യക്തമാക്കി. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാഗും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് കുഞ്ചാക്കോ ബോബന് രോഗമുക്തി ആശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.


















