തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പൊതു താൽപര്യമില്ലാതെ തികച്ചും വ്യക്തി താൽപര്യം മാത്രമാണ് ഹർജിയ്‌ക്ക് പിന്നിലെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് പൊതുവായി പൊലീസുകാർ ഉപയോഗിക്കുന്നതാണ് നക്ഷത്ര ബോർഡെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.



















