പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്; വടിവാളുകൾ കണ്ടെത്തി

Sep 27, 2022

seena

വയനാട്, പാലക്കാട് ജില്ലകളിലെ പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. വയനാട്ടിലെ പിഎഫ്ഐ ജില്ലാ ഓഫീസിലും പൊലീസ് പരിശോധന നടത്തി. മാനന്തവാടിയിൽ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു. എരുമത്തെരുവിലെ പിഎഫ്ഐ ഓഫീസിന് സമീപത്ത് ടയർ കട നടത്തുന്ന സലീം എന്നയാളുടെ സ്ഥാപനത്തിൽ നിന്ന് നാല് വടിവാളുകളാണ് കണ്ടെത്തിയത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

പാലക്കാട് ജില്ലയിൽ കൽമണ്ഡ‍പം, ചടനാം കുറിശ്ശി, ശംഖുവാരത്തോട്, ചിറ്റൂർ, പുതുന​ഗരം, കാട്ട്തെരുവ്, തത്തമം​ഗലം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...